ലിച്ചിപ്പഴം മരണം വിതക്കുന്ന വിഷമോ… ? നമ്മൾ ചെയ്യേണ്ടത് !!

ലിച്ചിപ്പഴം മരണം വിതക്കുന്ന വിഷമോ… ? നമ്മൾ ചെയ്യേണ്ടത് !!

മാങ്ങ കഴിച്ചു കിടന്നുറങ്ങുന്ന നമ്മുടെ മക്കൾ പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്നതു കണ്ടാലോ…

കഴിഞ്ഞ പത്തു വർഷമായി ബീഹാറിൽ സമാനമായ ഒരു അവസ്‌ഥയാണ്‌.
ലിച്ചി പഴങ്ങൾ പാകമാകുന്ന കാലം ബീഹാറിലെ മുസാഫർപൂരിൽ കുട്ടികൾക്ക് മരണ കാലമാവുകയാണ്.

തലച്ചോറിനെ ബാധിക്കുന്ന അസുഖമായ എൻകഫലൈറ്റിസ്‌ (ബീഹാറി ഭാഷയിൽ “ചംകി ബുഖാർ”) ആണ് മരണ കാരണം.
ഓരോ വർഷവും മരണ നിരക്ക് കൂടി വരുന്നു. ഈ വർഷം രണ്ടാഴ്ച്ച കൊണ്ടു 126 കുഞ്ഞുങ്ങൾ മരത്തിനു കീഴടങ്ങി…
ഒരു ആശുപത്രിയിൽ തന്നെ 96 മരണം, ഒരു ദിവസം തന്നെ 20 മരണം…

ലിച്ചി പഴത്തെ പ്രതി സ്ഥാനത്തു നിർത്തുമ്പോഴും യഥാർഥ വില്ലൻ അവിടെ രൗദ്ര ഭാവത്തിൽ മറഞ്ഞിരിക്കുകയാണ്…

ദാരിദ്ര്യവും, പട്ടിണിയും, പോഷകാഹാര കുറവുമാണ് ഇവിടെ യഥാർഥ വില്ലൻ.

ഒരു നേരം പോലും ഭക്ഷണം കഴിയ്ക്കാൻ കിട്ടാതെ വിശന്നൊട്ടിയ വയറുമായിരിക്കുന്ന കുട്ടികൾ ലിച്ചി പഴം കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറയുന്നതാണ് യഥാർത്ഥത്തിൽ മരണ കാരണമാകുന്നത്. ഈയൊരു അവസ്‌ഥയിൽ ലിച്ചിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന “മീതൈൽ സൈക്ളോ പ്രോപൈൽ ഗ്ലൈസീൻ” എന്ന വിഷാംശം തലച്ചോറിനെ ബാധിക്കുന്നു.

അസുഖം പൊട്ടിപുറപ്പെടുമ്പോഴുള്ള രക്ഷാപ്രവർത്തനങ്ങൾ മതിയാവില്ല ഇവിടെ. വർഷാവർഷം ഇനിയും ഉണ്ടാകാൻ സാധ്യതയുള്ള ഈ മഹാമാരിയെ പ്രതിരോധിക്കാൻ ദീർഘകാല പ്രതിരോധ പ്രവർത്തനങ്ങൾ ആണ് വേണ്ടത്.
ബന്ധപ്പെട്ട അധികാരികൾ ചെയ്യേണ്ടത്—
1) സ്‌ക്രീനിംഗ് ക്യാമ്പുകൾ ഗ്രാമങ്ങൾ തോറും നടത്തി കുട്ടികളുടെ പോഷകാഹാര ലഭ്യത നിർണയിക്കുക. (ഇതിനു ഡോക്ടർമാർ തന്നെ വേണം എന്നില്ല. Nutritional Assesment ചെയ്യാൻ അറിയാവുന്ന വളണ്ടിയർമാർ മതി).
2) എല്ലാ കുട്ടികൾക്കും പോഷകാഹാരങ്ങൾ എത്തിച്ചു കൊടുക്കുക.
കേരളത്തിലും മറ്റും നടപ്പാക്കിവരുന്ന “ഉച്ചക്കഞ്ഞി” (mid day meal programme) മാതൃകയാക്കാവുന്നതാണ്. ഇങ്ങനെ കൊടുക്കുന്ന ഭക്ഷണം സമീകൃതാഹാരം ആയിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണം. (അരി ഭക്ഷണത്തിനു പുറമെ പയറു വർഗ്ഗങ്ങൾ, പച്ചക്കറികൾ, പിന്നെ ഏതെങ്കിലും ഒരു നോൺ വെജ് ഭക്ഷണവും (മീൻ, മുട്ട, പാൽ, തൈര് എന്നിവയിൽ ഏതെങ്കിലും ഒന്ന്‌). സ്കൂളിൽ എത്താത്ത കുട്ടികൾക്ക് അങ്കണവാടി വഴി ഈ പദ്ധതി നടപ്പിലാക്കുക. ഇതു കൂടാതെ ആഴ്ച്ചയിൽ ഒരിക്കൽ എല്ലാവീട്ടിലും റേഷൻ എത്തിക്കുക.
3) ജനങ്ങളുടെ ഇടയിൽ ശരിയായ ആരോഗ്യ ബോധവൽക്കരണം നടത്തുക.
4) രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറയുമ്പോൾ എങ്ങനെ മനസ്സിലാക്കാം എന്നും, അത്തരം അവസ്ഥയിൽ പെട്ടെന്ന് തന്നെ കഴിക്കാൻ എപ്പോഴും കുറച്ചു പഞ്ചസാര കരുതി വെക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുക.
5) എല്ലാ സ്‌കൂളുകളിലും അംഗനവാടികളിലും ഗ്ലൂക്കോ മീറ്റർ ലഭ്യമാക്കുകയും അതിന്റെ ഉപയോഗം എല്ലാവരെയും പഠിപ്പിക്കുകയും ചെയ്യുക.

ഇത്തരം ലളിതമായ പദ്ധതികളിലൂടെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ നമുക്ക് രക്ഷിക്കാൻ കഴയും.

PS:- മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാം എന്നതിന് നിപ്പ കാലത്തെ കേരളത്തിലെ ആരോഗ്യ പ്രവർത്തനം ഒരു പാഠ പുസ്തകമാണ്…

Dr. K. K. Jaleel, MD(Hom) (Paed)
White Paediatric Homoeopathy, Calicut.

Leave a Reply

Your email address will not be published. Required fields are marked *

Booking

Copyright 2024 White Paediatric Homoeopathy All Rights Reserved.