അമിത ടീവി കാണൽ കുട്ടികളിലെ ADHD കൂട്ടുമോ..? എന്താണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ്‌ ഹൈപ്പർ ആക്റ്റീവ് ഡിസോർഡർ.

അമിത ടീവി കാണൽ കുട്ടികളിലെ ADHD കൂട്ടുമോ..? എന്താണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ്‌ ഹൈപ്പർ ആക്റ്റീവ് ഡിസോർഡർ.

അമിതമായ പിരിപിരിപ്പും ശ്രദ്ധക്കുറവും ചേർന്ന കുട്ടികളിലെ ഒരു സ്വഭാവവൈകല്യമാണ് ADHD. നേരത്തെ കണ്ടത്തി ചികിത്സിച്ചാൽ കുട്ടികളുടെ പഠനത്തെയും സ്വഭാവത്തെയും ബാധിക്കാതെ നോക്കാൻ കഴിയും. മൂന്നു വയസ്സുള്ള കുട്ടിക്ക് 10 മുതൽ 15 മിനിറ്റുവരെ മാത്രമേ തുടർച്ചയായി ഒരു കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുകയുള്ളു. വയസ്സ് കൂടുന്തോറും ഇതിന്റെ അളവ് കൂടിവരും. ഇത് പല കുട്ടികളിലും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും. അതേസമയം, നാലു വയസ്സുള്ള കുട്ടിക്ക് 5 മിനിറ്റിൽ കൂടുതൽ സമയം അടങ്ങിയിരിക്കാനോ ഏതെങ്കിലും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരുന്നുണ്ടെങ്കിൽ കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.

അല്പംപോലും ഏകാഗ്രതയില്ലാത്ത തരത്തിലുള്ള ശ്രദ്ധക്കുറവ്, പിരിപിരിപ്പ്, പഠനത്തിൽ പിന്നോട്ട് പോവുക എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണങ്ങൾ. ഇവരുടെ ചില പ്രവൃത്തികൾ ചിലപ്പോഴെങ്കിലും അപകടങ്ങളിൽ കലാശിക്കുന്നു. മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോൾ തോൽവി അംഗീകരിക്കാൻ മടി, പൊടുന്നനെ ക്ഷോഭിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നസ്ഥിതി എന്നിവയും കാണാറുണ്ട്. ആവശ്യപ്പെടുന്നതെന്തും ഉടനടി സാധിച്ചുകൊടുക്കാത്ത പക്ഷം അക്രമം കാണിക്കാനുള്ള പ്രവണതയുണ്ടാകും.
ചില കുട്ടികളിൽ മേല്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം നിരന്തരമായ കളവ് പറച്ചിൽ, മോഷണം, ക്ലാസ്സിൽ പോകാതിരിക്കുക, തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

ശ്രദ്ധ, ഏകാഗ്രത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ പല ഭാഗങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ്. ഈ പ്രവർത്തനങ്ങളിലെ തകരാർ ആണ് ഇതിന്റ് കാരണം.

ഗർഭകാലത്ത് അമ്മമാർക്കുണ്ടാകുന്ന രോഗങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള പൊരുത്തക്കേട്, രക്ഷിതാക്കളുടെ മദ്യപാനശീലം, ചില  ഹോർമോണുകളുടെ തകരാറുകൾ എന്നിങ്ങനെ ജീവശാസ്ത്രപരവും സാമൂഹികവുമായ പല കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. പക്ഷേ, മേല്പറഞ്ഞ കാരണങ്ങളൊന്നും ഇല്ലാത്ത കുട്ടികളിലും ഈ രോഗം കണ്ടിട്ടുണ്ട്.

കുട്ടിയുടെ പ്രായവും ശാരീരിക ആരോഗ്യവും രോഗലക്ഷണങ്ങളുടെ സവിശേഷതയും മനസ്സിലാക്കിയ ശേഷമാണ് ഏതു ഔഷധം വേണമെന്ന് നിർണയിക്കുന്നത്. ഔഷധങ്ങളോടൊപ്പം പെരുമാറ്റം വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന ബിഹേവിയർ തെറാപ്പി, സൈക്കോ തെറാപ്പി, മാതാപിതാക്കൾക്ക് നൽകിവരുന്ന പേരന്റ് മാനേജ്‌മെന്റ് ട്രെയിനിങ് തുടങ്ങിയ രീതികൾക്കും അതിൻേറതായ പങ്കുണ്ട്. രോഗലക്ഷണങ്ങൾ കണ്ട് അധികം വൈകാതെ തന്നെ ചികിത്സ ആരംഭിച്ചാൽ അസുഖം ബാധിച്ച കുട്ടികളുടെ പെരുമാറ്റത്തിലും പഠനത്തിലും നല്ല പുരോഗതി ഉണ്ടാകാറുണ്ട്.

ജനിതക കാരണങ്ങൾ തന്ന ആണ് മുഖ്യം. എങ്കിലും ടിവി മൊബൈൽ, ജങ്ക് ഫുഡ്, ചോക്ലെറ്റ് തുടങ്ങിയവയുടെ അമിത ഉപയോഗവും ഇതിനു കാരണമായി കാണുന്നുണ്ട്.

ഒരോ പ്രായത്തിലും കുട്ടികൾക്ക് കാണാവുന്ന ടിവി സമയത്തിനും മൊബൈൽ ഉപയോഗത്തിനും പരിധി ഉണ്ട്. ഇതിനെയാണ് സ്‌ക്രീൻ ടൈം എന്നു പറയുന്നത്.

ആരോഗ്യ കാരമായ സ്‌ക്രീൻ ടൈം കുട്ടികളെ ശീലിപ്പിക്കുക.
രണ്ടു വയസ്സുവരെ ടീവി, മൊബൈൽ കാണാൻ അനുവദിക്കരുത്.
രണ്ടു മുതൽ അഞ്ചു വയസ്സു വരെ ദിവസം ഒരു മണിക്കൂർ. പ്രത്യേക സമയം നിശ്ചയിച്ചു അനുവദിക്കുക.

വിരസത മാറ്റാനും, ഒറ്റപ്പെടൽ ഒഴിവാക്കാനും വിജ്ഞാന പ്രദമായ കാര്യങ്ങൾക്കും വേണ്ടി ആരോഗ്യപരമായ രീതിയിൽ മൊബൈലും ടിവി യും ഉപയോഗിക്കാൻ ശീലിക്കുക.

എന്താണ് ADHD യുടെ പരിഹാരം…
എഡിഎച്ച്ഡി കണ്ടെത്തി കഴിഞ്ഞാൽ പരിഭ്രമിക്കാതെ കുട്ടികളുടെ ശീലങ്ങൾക്ക് ചില ചിട്ടകൾ കൊണ്ടു വരാം. രാവിെല എഴുന്നേൽക്കാനും പ്രഭാതകൃത്യങ്ങൾക്കും ഭക്ഷണത്തിനും ഒക്കെ കൃത്യമായി സമയം പാലിക്കാൻ ശ്രദ്ധിക്കാം. അവരുമായി സംസാരിക്കുമ്പോൾ നിങ്ങൾ മറ്റ് കാര്യങ്ങൾ ചെയ്യാതിരിക്കുക. അവൻറെ കണ്ണിൽ നോക്കിത്തന്നെ വേണം നിർദ്ദേശങ്ങൾ നൽകാനും സംസാരിക്കുവാനും. അവൻ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ ശ്രദ്ധിക്കുക. അധ്യാപകരും ആയമാരുമായി കുട്ടിയുടെ പ്രശ്നത്തെപ്പറ്റി സംസാരിക്കുക. അവരുടെയും സഹകരണത്തോടെ ഇതിന്റെ അളവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കാം.
കുട്ടികളിലെ ഈ സ്വഭാവവൈകല്യത്തിന് സാധാരണയായി മൂന്ന് ഘട്ടമായുള്ള ചികിത്സയാണുള്ളത്. ഒന്നാമതായി മരുന്നു നൽകിക്കൊണ്ടുള്ള ചികിത്സ.
രണ്ടാമത് വിദ്യാഭ്യാസം അഥവാ അറിവിലൂടെയുള്ള മാറ്റിയെടുക്കൽ. മൂന്നാമത്തേത് നിരന്തരമായ പരിശീലനവും കൗൺസിലിങും.

എ ഡി എച് ഡി ക്ക് മികച്ച പരിഹാരമുള്ള ഒരു ചികിത്സാശാഖയാണ് ഹോമിയോപ്പതി. ചെറുപ്പത്തിൽ തന്നെ രോഗനിർണ്ണയം നടത്തി ഹോമിയോപ്പതിയുടെ വ്യക്തിഗത ചികിത്സ എടുത്താൽ എ ഡി എച് ഡിക്ക് ശമനം ലഭിക്കുന്നതാണ്..

അധ്യാപർക്കും മാതാപിതാക്കൾക്കും നൽകാൻ കഴിയുന്ന ഒന്നാണ് ബിഹേവിയർ തെറപ്പി. ചെറിയ ടൈം ഔട്ടുകളും ശിക്ഷണരീതികളുമാണ് ഇത്‌.

കുട്ടിയുടെ സ്വഭാവം മനസിലാക്കി അവരെ നിയന്ത്രിക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്ന പേരന്റിങ് സ്കിൽസ് ട്രെയിനിംങും ചികിത്സയുടെ ഭാഗമാണ്.
ശരിയായ പരന്റിങ് കുട്ടികളുടെ സ്വഭാവ വളർച്ചയ്ക്കു അത്യന്താപേക്ഷിതമാണ്.

എല്ലാ പരിഹാരമാർഗങ്ങളും എല്ലാ കുട്ടികളിലും വിജയിക്കണമെന്നില്ല. എങ്കിലും പൊതുവായി മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ചി കാര്യങ്ങളുണ്ട്. കേട്ടാൽ നിസ്സാരമെന്ന് തോന്നുമെങ്കിലും വളരെ ഫലപ്രദമാണിവ. ഇത്തരം കുട്ടികളോട് അല്പം കൂടുതൽ അടുപ്പവും സ്നേഹവും കാണിക്കാം. ചെറിയകാര്യങ്ങൾക്കു പോലും അഭിനന്ദിക്കാം. തെറ്റ് കാണുമ്പോൾ നല്ല രീതിയിൽ ശാസിക്കുകയും തെറ്റിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക. ആവശ്യപ്പെടുന്നത് എല്ലാം സാധിപ്പിച്ചു കൊടുക്കരുത്. എത്ര വാശി പിടിച്ചു കരഞ്ഞാലും. അവനിലെ വ്യക്തിയെ അംഗീകരിക്കുക.  കുട്ടിക്കൊപ്പം ധാരാളം സമയം ചെലവഴിക്കാം∙ കുട്ടിയിൽ ആത്മാഭിമാനവും അച്ചടക്കവും വളർത്താം∙ ഇത്തരം കുട്ടികൾ അധികവും കലയിലും കായികമായ അഭ്യാസങ്ങളിലും മികവുള്ളവരായിരിക്കും∙ അവരെ കൊണ്ട് പറ്റാത്ത കാര്യങ്ങൾ നിർബന്ധപൂർവം ചെയ്യിക്കരുത്∙  ചെറിയ ചെറിയ വിജയങ്ങളും അഭിന്ദനങ്ങളും ഏറെ ഗുണം ചെയ്യും∙  അടുക്കും ചിട്ടയും ശീലിപ്പിക്കാം∙ പഠിക്കാൻ ബുദ്ധിമുട്ടു തോന്നുന്നവ വലിയ ചാർട്ടുപേപ്പറിലാക്കി മുറിയിൽ കുട്ടിക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാം∙ നിർദ്ദേശങ്ങൾ നൽകുമ്പോൾ ലളിതമായി, കൃത്യമായി പറയുക. ഒരു തവണ ഒരു നിർദ്ദേശം മാത്രം നൽകുക. കണ്ണിൽ നോക്കി മാത്രം സംസാരിക്കുക.

 

 

Leave a Reply

Your email address will not be published. Required fields are marked *

Booking

Copyright 2024 White Paediatric Homoeopathy All Rights Reserved.