ചൂടുകാലത്തെ ആരോഗ്യം
ചൂടുകാലം വരവായി കൂടെ അസുഖങ്ങളും. ആഗോള താപനിലയിലെ വ്യത്യാസം, അന്തരീക്ഷ മലിനീകരണം, കാലംതെറ്റി പെയ്യുന്ന മഴകള്‍, ശുചിത്വമില്ലായ്മ… അങ്ങനെ കാരണങ്ങള്‍ പലതാണ്. മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുന്നതും വേനല്‍ചൂടും അസുഖങ്ങളുടെ മറ്റുകാരണങ്ങളുമാകുന്നു. പുറത്തെ പൊള്ളുന്ന ചൂടില്‍നിന്നു പെട്ടെന്ന് എസിയുടെ തണുപ്പിലേക്ക് എത്തുന്നതും കാരണംതന്നെയാണ്.
ഇത് മൂലമുണ്ടാകുന്ന താപനിലയിലെ വ്യത്യാസം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ചൂടുകാലത്തെ അസുഖങ്ങള്
ചൂടിന്റെ സാന്നിധ്യം കൂടുമ്പോള്‍ ശരീരത്തിലെ ജലത്തിന്റെയും ധാതു ലവണങ്ങളുടെയും അളവ് കുറയുന്നു. തുടക്കത്തില്‍തന്നെ പരിഹരിച്ചില്ലെങ്കില്‍ മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍വരെയുണ്ടാകാം.
ലക്ഷണങ്ങള്
ഉന്‍മേഷക്കുറവ്, ദാഹം, ക്ഷീണം, ദേഹാലസ്യം, അപസ്മാരം
പരിഹാരം
ദിവസവും രണ്ടര ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികള്‍ സംഭാരം, നാരങ്ങാവെള്ളം, തണ്ണിമത്തന്‍ തുടങ്ങിയവ കുടിക്കുക.
ഇനി ഒന്നു പുറത്തിറങ്ങണമെങ്കില്‍ പ്രയാസമാണ്. ഒന്നു പുറത്തിറങ്ങുമ്പോഴേക്കും വെള്ളം കുടിച്ചുപോകും നമ്മള്‍. നിങ്ങളുടെ ശരീരം നിങ്ങളോട് പറയും വെള്ളം കുടി കൂട്ടണമെന്ന്. എന്നാല്‍ വെറുതെ പച്ചവെള്ളം കുടിക്കാന്‍ എല്ലാര്‍ക്കും മടിയാണ്. എങ്ങനെ ചൂടുകാലത്തെ നേരിടാം എന്നറിയണം. വിയര്‍പ്പായും മൂത്രമായും മറ്റും ശരീരത്തില്‍ ഏറ്റവുമധികം നിര്‍ജലീകരണം സംഭവിക്കുന്ന സമയമാണ് വേനല്‍ക്കാലം. നിങ്ങളുടെ ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കേണ്ട സമയമാണ് വരാന്‍ പോകുന്നത്.
നിങ്ങളുടെ ശരീരത്തിനു മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം വളരെ പ്രധാനമാണ്. അതുകൊണ്ടു നന്നായി വെള്ളം കുടിച്ചില്ലെങ്കില്‍ രോഗങ്ങള്‍ നമ്മളെ ശരിക്കും വെള്ളം കുടിപ്പിക്കും. ഏതൊക്കെ വഴികളാണ് നമ്മള്‍ ഇതിനായി തിരഞ്ഞെടുക്കേണ്ടത്.
പാല്‍
പാല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വെള്ളത്തിനു പകരം പാല്‍ കുടിക്കാം. നിങ്ങള്‍ക്ക് തണുപ്പേകാന്‍ പശുവിന്‍ പാല്‍ നല്ലതാണ്
ചായയും കാപ്പിയും
ചായയും കാപ്പിയും നിത്യവും കുടിക്കുന്നതിലൂടെയും നിങ്ങളുടെ ശരീരത്തില്‍ ജലാംശം എത്തുന്നു.
സൂപ്പുകള്‍
സൂപ്പുകളോടാണ് യുവതലമുറയ്ക്ക് ഏറ്റവും പ്രിയം. വിവിധതരം സൂപ്പുകള്‍ കുടിക്കുന്നതിലൂടെ ജലം ശരീരത്തില്‍ എത്തും.
കഞ്ഞിവെള്ളം ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നതും വേനല്‍കാലത്ത് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. നിങ്ങളുടെ ദാഹം മാറ്റാന്‍ കഞ്ഞിവെള്ളം സഹായിക്കും.
മോര് ചൂടിനെ തണുപ്പിക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് മോര്. മോര് കുടിക്കുന്നതും നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് നല്ലതാണ്.
തണ്ണിമത്തങ്ങ 95 ശതമാനം ജലാംശമുള്ള തണ്ണിമത്തങ്ങ ദാഹമകറ്റുന്നതില്‍ മറ്റു പഴങ്ങളെയെല്ലാം പിന്നിലാക്കും. നിങ്ങള്‍ക്ക് ഊര്‍ജവും നല്‍കും.
ഇളനീര്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഔഷധഗുണങ്ങളുമുണ്ട്ഇളനീരില്‍. എളുപ്പത്തില്‍ ക്ഷീണം മാറ്റാന്‍ കഴിവുള്ളതാണ് ഇളനീര്‍. ശരീരം തണുപ്പിക്കുകയും ചെയ്യുന്നു.
വിവിധതരം ജ്യൂസുകള്‍ എല്ലാതരം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ജ്യൂസുകള്‍ കഴിക്കാം. ദിവസവും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജ്യൂസ് കുടിക്കാം. ഇതും വേനല്‍ക്കാലത്ത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
ചൂടുകുരു, അമിതവിയർപ്പുമൂലമുള്ള ഫംഗസ് ബാധ എന്നിവയുണ്ടാകാം. ദിവസവും രണ്ടു നേരം കുളിക്കണം. ചൂടുകുരുവിന്റെ ചൊറിച്ചിൽ കുറയാൻ പ്രത്യേകം പൗഡറും ക്രീമുമുണ്ട്. തൈരു പുരട്ടുന്നതും ഐസ്പാക്ക് വയ്ക്കുന്നതും ചൊറിച്ചിലും പുകച്ചിലും കുറയ്ക്കും. കനം കുറഞ്ഞ അയഞ്ഞ കോട്ടൺ, ലിനൻ വസ്ത്രങ്ങൾ വിയര്‍പ്പിന്റെ പ്രശ്നം കുറയ്ക്കും. ഇളം നിറമുള്ള വസ്ത്രങ്ങൾ സൂര്യതാപം തടുക്കും.
പനിയും മഞ്ഞപ്പിത്തവും ∙ കുംഭത്തിലെ ചൂടിൽ വൈറസ് രോഗങ്ങൾ എളുപ്പം പടർന്നു പിടിക്കും. ചിക്കൻപോക്സ്, അഞ്ചാംപനി വിവിധതരം പകർച്ചപ്പനികൾ എന്നിവയ്ക്ക് സാധ്യത. ആരംഭത്തിലേ ചികിത്സ തേടുന്നതു വേഗത്തിലുള്ള പരിഹാരത്തിന് സഹായിക്കും. പരീക്ഷാക്കാലം വരുന്നതിനാൽ രോഗബാധിതരിൽ നിന്നും കുട്ടികൾ അകലം പാലിക്കണം.
മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ. ഇ) പോലുള്ള ജലജന്യ രോഗങ്ങൾ വ്യാപകമാകാം. ഭക്ഷണം കഴിക്കും മുമ്പ് കൈ കഴുകുക, കുറഞ്ഞത് അഞ്ചുമിനിറ്റു നേരം വെട്ടിത്തിളച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, തുറന്ന തട്ടുകട ഭക്ഷണം ഒഴിവാക്കുക എന്നീ ശീലങ്ങൾ പാലിക്കുക.
ദിവസവും 5–8 ഗ്ലാസ് വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം പോലുള്ള ലവണാംശമുള്ളവയും കുടിക്കുക. ഒരുപാടു മസാലയും എണ്ണയുമില്ലാത്ത ഭക്ഷണമാണ് നല്ലത്…
സീസണൽ ടിപ്സ് കൈയുടെ മണിബന്ധം അഞ്ചുസെക്കൻഡ് ഒഴുക്കുവെള്ളത്തിൽ നനയ്ക്കുക. പെട്ടെന്നു ശരീരം തണുക്കും. വീട്ടു ജനാലകള്‍ പകൽ സമയത്ത് അടച്ചിടുകയും കർട്ടനിട്ട് മൂടുകയും ചെയ്താൽ മുറി ചൂടാകില്ല…
മാമ്പഴം, ഓറഞ്ച് എന്നിവയും ഈ സീസണിൽ നല്ലത്. വാഴപ്പഴം പോലുള്ള നാടൻ പഴങ്ങളും ധാരാളം കഴിക്കാം.
സൂര്യാഘാതവും ലക്ഷണങ്ങളും അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടർന്ന് ശരീരത്തിന്റെ പല നിർണായകമായ പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയെ ആണ് സൂര്യാഘാതം എന്ന് പറയുന്നത്. വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത വേഗത്തിലും നാഡിയിടിപ്പ്, ശക്തിയായ തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം മാരകമായേക്കാം. ഉടൻ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്. സൂര്യ താപമേറ്റുള്ള താപശരീര ശോഷണം സൂര്യാഘാതത്തേക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണിത്. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുള്ള അവസ്ഥ. ചൂടുകാലാവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്തസമ്മർദ്ദം അടക്കമുള്ള രോഗങ്ങൾ ഉള്ളവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്….
വരണ്ടുണങ്ങിയ അന്തരീക്ഷവും പൊടിപടലങ്ങളും ആസ്മ, അലര്‍ജി പോലുള്ള ശ്വാസകോശ പ്രശ്നങ്ങള്‍ അധികരിക്കാനിടയാക്കും. അതിരാവിലെയും രാത്രിയും ചുമയുണ്ടാകും. അലർജിയോട് ശരീരം പ്രതിരോധിക്കുന്നതിന്റെ ഫലമായി ധാരാളം ശ്ലേഷ്മം ഉൽപാദിപ്പിക്കപ്പെടും. ഇങ്ങനെ ശ്വാസനാളം നനവുള്ളതായിരിക്കുന്നതിനാൽ പിന്നീട് അണുബാധകളുണ്ടാകാനും സാധ്യത കൂടുതലാണ്. അലർജിക്ക് വേണ്ട മരുന്നു കഴിക്കുകയും രോഗകാരണമാകുന്ന സാഹചര്യങ്ങൾ (പൊടി, അമിതമായി വെയിലേൽക്കുക) ഒഴിവാക്കുകയും വേണം…
ചിക്കൻപോക്സ്, അഞ്ചാംപനി പോലുള്ള രോഗങ്ങൾക്കും സാധ്യതയുണ്ട്. ചിക്കൻപോക്സിൽ പനി വന്ന ആദ്യ ദിവസം തന്നെ തന്നെ ശരീരത്തിൽ വലിയ കുമിളകൾ പോലെ കാണും. അഞ്ചാംപനിയിൽ പനി തുടങ്ങി നാലോ അഞ്ചോ ദിവസം കഴിഞ്ഞ് മണലുകോരിയിട്ടതു പോലുള്ള കുരുക്കളാകും ഉണ്ടാവുക. ഇതു കൂടുതലും മുഖത്താണ് വരിക. ദിവസവും 8–10 ഗ്ലാസ്സ് വെള്ളം കുടിക്കണം. ഇത് ചൂടുണ്ടാക്കുന്ന നിർജലീകരണം മൂലമുള്ള ക്ഷീണവും തളർച്ചയും കുറയ്ക്കും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവ ദിവസവും രണ്ടു ഗ്ലാസ്സ് കുടിക്കുക. അമിത വിയർപ്പിലൂടെ ധാതുലവണങ്ങൾ നഷ്ടമാകുന്നത് തടയാം. കാപ്പിക്കു പകരം ഗ്രീൻ ടീ കുടിക്കുക.
തണ്ണിമത്തനിൽ ചർമനാശം തടയുന്ന ലൈക്കോപീൻ ധാരാളമുണ്ട്. ഓറഞ്ചിലെ പൊട്ടാസ്യം ലവണ നഷ്ടം മൂലമുള്ള കോച്ചിപ്പിടുത്തം കുറയ്ക്കും. ഏറെ പുളിപ്പില്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്ന പാനീയമാണു ലസ്സി. ആവശ്യമെങ്കിൽ ലേശം ഉപ്പുകൂടി ചേർത്താൽ രുചിയേറും. പഞ്ചാബിന്റെ സ്വന്തം പാനീയമാണു ലസ്സി. വേനൽക്കാലത്ത് ലസ്സി കുളിർമയേകുന്നത് ശരീരത്തിനു മാത്രമല്ല, മനസ്സിനു കൂടിയാണ്. രുചിയേറിയ ഒരു നാടൻ പാനീയം എന്നതിലുപരി ഒരു ഹെൽത്ത് ഡ്രിങ്ക് കൂടിയാണ് ലസ്സി അത് ശരീരത്തിനു സമ്മാനിക്കുന്ന ആരോഗ്യഘടകങ്ങൾ ഏറെയാണ്.
ചൂടുകാലത്ത് ശരീരത്തിൽ നിന്ന് ധാരാളം ജലാംശവും ധാതുക്കളും വിയർപ്പിലൂടെ നഷ്ടമാകുന്നുണ്ട്. ഇത് ഒരു പരിധി വരെ നികത്താൻ ലസ്സിയിൽ അടങ്ങിയിരിക്കുന്ന തൈരിനു സാധിക്കും….
Leave a Reply