പയർ ശീലമാക്കൂ…. പ്രോട്ടീൻ പൗഡർ മറന്നേക്കൂ…
കുട്ടികളുടെ ആരോഗ്യത്തിന് പാലിനെക്കാൾ മെച്ചം പയർ വർഗ്ഗങ്ങൾ പാലിലും മുട്ടയിലും ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ പയർ വർഗങ്ങളിൽ ഉണ്ട് വളരുന്ന പ്രായത്തിൽ ഏറ്റവും ആവശ്യമുള്ളതാണ് പ്രോട്ടീൻ പ്രോട്ടീനിന് വേണ്ടി വിലകൂടിയ പ്രോട്ടീൻ പൗഡർ കഴിക്കണമെന്നില്ല. പയർവർഗ്ഗങ്ങൾ പ്രോട്ടീൻ കൊണ്ട് സമൃദ്ധമമാണ്. നമ്മുടെ മുഖ്യ ആഹാരമായ അരിയിലും ഗോതമ്പിലും ഇല്ലാത്ത ചില അമിനോആസിഡുകൾ (പ്രോട്ടീൻ തന്മാത്രകൾ) പയറിൽ ഉണ്ട്. അരി ഭക്ഷണത്തോടൊപ്പവും, ഗോതമ്പ് ഭക്ഷണത്തോടൊപ്പവും പയറുവർഗ്ഗങ്ങൾ കൂട്ടി കഴിച്ചാൽ സമ്പൂർണ്ണ പ്രോട്ടീൻ കുട്ടികൾക്ക് ലഭിക്കും. അരിഭക്ഷണതത്തോളം തന്നെ പയറുവർഗ്ഗങ്ങൾക്കും നമ്മുടെ തീൻമേശയിൽ ഇടംനൽകാതെ കുട്ടികളുടെ ആരോഗ്യം പൂർണമാവില്ല
പയർ വർഗ്ഗങ്ങൾ നമ്മുടെ തീൻമേശയിൽ ഇടംനൽകാതെ കുട്ടികളുടെ ആരോഗ്യം പൂർണമാവില്ല.കൂടാതെ പയറുവർഗ്ഗങ്ങൾ നാരുകൾ കൊണ്ട് സമൃദ്ധമാണ്. കുട്ടികൾക്കും മുതിർന്നവർക്കും നാരുകൾ അത്യന്താപേക്ഷിതമാണ്. പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ക്യാൻസർ എന്നിവ തടയാനുള്ള കഴിവ് പയറുവർഗങ്ങളിലെ നാരുകൾക്ക് ഉണ്ട്.
കൂടാതെ പയറു വർഗങ്ങളിൽ വിറ്റാമിൻ ബിയും അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറുവർഗങ്ങൾ വിറ്റാമിൻ-സി കൊണ്ട് സമൃദ്ധമാണ്. മാരകമായ പല അസുഖങ്ങളും തടയാൻ കഴിവുള്ള ആൻറി ഓക്സിഡൻറ് ആണ് മുളപ്പിച്ച പയറിലെ വിറ്റാമിൻ-സി. ഊർജ്ജവും പ്രോട്ടീനും വിറ്റാമിനുകളും ഇത്രയധികം സമ്മേളിച്ച മറ്റൊരു ഭക്ഷണം ഇല്ല എന്ന് തന്നെ പറയാം.
നമുക്കും ശീലമാക്കാം പയറുവർഗങ്ങൾ.
മുളപ്പിച്ച പയർ നമ്മുടെ തീൻമേശയിൽ വിശിഷ്ട ഭക്ഷണമാകട്ടെ.
കരുത്തരും ആരോഗ്യവാന്മാരും ആയ ഒരു യുവതലമുറയെ വാർത്തെടുക്കാൻ നമുക്ക് പരിശ്രമിക്കാം.
#worldpulsesday
#pulsesforhealth
#pulsesforkids
Very useful info
Thankyou